Alverstone Logo
Back to all stories

IMAGE

ആൽവർസ്റ്റോൺ ഫാർമകെയറും കോസ്മെറ്റിക്സും: ശിലാഫലക–ലോഗോ അനാച്ഛാദന ചടങ്ങോടെ പുതിയ അധ്യായത്തിന് തുടക്കം

കേരള സർക്കാരിൻ്റെ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ആൽവർസ്റ്റോൺ ഫാർമകെയറിൻ്റെ ശിലാഫലക അനാച്ഛാദനവും ആൽവർസ്റ്റോൺ കോസ്മെറ്റിക്സിന്റെ ലോഗോ അനാച്ഛാദനവും നിർവഹിച്ചു. 2025 ഡിസംബർ 17-ന് നടന്ന ഈ ഔദ്യോഗിക ചടങ്ങ്, ആരോഗ്യ–വ്യവസായ മേഖലകളിൽ ആൽവർസ്റ്റോൺ ഗ്രൂപ്പിൻ്റെ ദീർഘകാല ദർശനത്തിൻ്റെയും നവീന മുന്നേറ്റങ്ങളുടെയും പ്രഖ്യാപന വേദിയായി മാറി. ചടങ്ങിന് ആൽവർസ്റ്റോൺ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ശ്രീ. റിജാസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഉന്നത നിലവാരത്തിലുള്ള സംഘാടനവും വിപുലമായ പങ്കാളിത്തവും മൂലം ശ്രദ്ധേയമായ ഈ ചടങ്ങ്, ആരോഗ്യ രംഗത്ത് ഗുണമേന്മയുള്ള സേവനങ്ങൾക്ക് ആൽവർസ്റ്റോൺ ഗ്രൂപ്പ് നൽകുന്ന പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.

ചടങ്ങിലെ മുഖ്യ പ്രസംഗങ്ങളും അവതരണങ്ങളും

സ്വാഗതഭാഷണം:
ശ്രീ. ജഗ്ദീഷ് ജി. മേനോൻ (National Sales Manager, ആൽവർസ്റ്റോൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്) ചടങ്ങിന് ഔദ്യോഗിക തുടക്കം കുറിച്ച് അതിഥികളെ സ്വാഗതം ചെയ്തു.

കമ്പനി അവതരണം:
ശ്രീ. അരുണ്‍ (Business Development Manager, ആൽവർസ്റ്റോൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്) ആൽവർസ്റ്റോൺ ഗ്രൂപ്പിന്റെ ദർശനം, ബിസിനസ് സമീപനം, പ്രവർത്തന മേഖലകൾ എന്നിവ വിശദീകരിച്ചു.

ആശംസാ പ്രസംഗങ്ങൾ:
ശ്രീ. സുരേഷ്‌കുമാർ എൻ. ടി., പ്രോഡക്റ്റ് മാനേജർ – ആൽവർസ്റ്റോൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്
ശ്രീ. പ്രവീൺ കുമാർ കെ. എസ്., CEO – കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക്

Related stories

ഹാന്റാവൈറസ് പകരുന്നത് എങ്ങനെ?

ഹാന്റാവൈറസ് പകരുന്നത് എങ്ങനെ?

MAY 19, 2026 IMAGE

CII Trivandrum Chapter’s visit

CII Trivandrum Chapter’s visit

NOV 26, 2025 IMAGE

BioConnect Expo 2025

BioConnect Expo 2025

OCT 23, 2025 VIDEO

Our Manufacturing Partners

Our Certifications

Bringing Global Healthcare to You

India
Canada
United States
Germany
South Korea
France
South Africa
United Kingdom
UAE